18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 24, 2025
March 10, 2025
December 21, 2024
October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024

സംസ്ഥാനത്ത് 1.71 ലക്ഷം പുതിയ റേഷൻ കാർഡുകൾ നൽകി: മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
March 5, 2022 8:08 pm

സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 1,67,032 കാർഡുകൾ മുൻഗണനാ കാർഡുകളാക്കി മാറ്റി നൽകി. കഴിഞ്ഞ 10 മാസത്തിനുള്ളിൽ ഇത്രയധികം കാർഡുകൾ നൽകാനായതു വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.

പുതിയ റേഷൻ കാർഡുകൾക്കും കാർഡുകൾ മാറ്റി നൽകുന്നതിനും ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിച്ചു തീർപ്പാക്കുന്നതിന് ഉദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ 23,29,632 അപേക്ഷകൾ വകുപ്പിൽ ലഭിച്ചു. മുൻ സർക്കാരിന്റെ കാലത്ത് തീർപ്പാക്കാനുണ്ടായിരുന്ന 43,069 അപേക്ഷകളും ഇക്കാലത്തു പരിഗണിച്ചു. കാർഡ് മാറ്റം, തിരുത്തലുകൾ തുടങ്ങിയവയ്ക്കായി സമർപ്പിച്ച അപേക്ഷകളാണ് അധികവും.

പുതിയ റേഷൻ കാർഡിനു ലഭിച്ച 1,82,490 അപേക്ഷകൾ പരിശോധിച്ച് 1,71,733 പേർക്കു പുതിയ റേഷൻ കാർഡ് നൽകി. കഴിഞ്ഞ മെയ് മുതൽ 2022 ജനുവരി 31 വരെ 2,64,614 അപേക്ഷകളാണ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാൻ ലഭിച്ചത്. ഭക്ഷ്യമന്ത്രിയുടെ അദാലത്ത് വഴി 2,02,474 അപേക്ഷകൾ അടക്കമാണിത്. ഇതിൽനിന്നാണ് 1,67,032 പേർക്കു മുൻഗണനാ കാർഡ് നൽകാനായത്. ഇതിൽ 17,162 എണ്ണം എഎവൈ വിഭാഗത്തിലേക്കും 1,49,870 എണ്ണം പിഎച്ച്എച്ച് വിഭാഗത്തിലേക്കുമാണു മാറ്റി നൽകിയത്.

കാർഡ് മാറ്റുന്നതിനു പുതുതായി ലഭിക്കുന്ന അപേക്ഷകൾ അതിവേഗത്തിൽ പരിശോധിക്കും. ഇതുവരെ ലഭിച്ച അപേക്ഷകൾ ഈ മാസം 25നകം പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോർട്ട് അതത് ജില്ലാ സപ്ലൈ ഓഫിസർമാർ സർക്കാരിലേക്കു നൽകണം. ഇതിൽ അർഹരായവർക്ക് ഏപ്രിൽ രണ്ടാം വാരത്തോടെ പിഎച്ച്എച്ച് കാർഡുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചു പേർക്ക് മുൻഗണനാ കാർഡ് നൽകും

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തിയ ഫോൺ ഇൻ പരിപാടി മുഖേന കാർഡ് മാറ്റി നൽകുന്നതിന് അപേക്ഷ നൽകിയവരിൽ അഞ്ചു പേർക്ക് മുൻഗണനാ കാർഡ് നൽകാൻ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ലഭിച്ച 14 പേരുടെ അപേക്ഷ പരിശോധിച്ചതിൽ മുൻഗണനാ കാർഡ് അനുവദിക്കുന്നതിനുള്ള ഘടകങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി പരിഗണിക്കാൻ കഴിയില്ലെന്ന് അപേക്ഷകരെ അറിയിച്ചു.

രണ്ട് അപേക്ഷകൾ ബന്ധപ്പെട്ട താലൂക്ക് ഓഫിസുകൾ വഴി നൽകുന്നതിനും ഒരെണ്ണം നിലവിലെ കാർഡിലെ ന്യൂനത പരിഹരിച്ച ശേഷം അപേക്ഷിക്കാനും നിർദേശം നൽകി. മാർച്ച് മാസത്തെ ഫോൺ‑ഇൻ പരിപാടി ഇന്നലെ നടന്നു. സംസ്ഥാനത്തെ റേഷൻ കടകൾ വഴി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ മികച്ച ഗുണനിലവാരം ഉള്ളതാണെന്നും ഗുണമേന്മയുള്ള ഉല്പന്നങ്ങൾ നൽകാൻ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്നും പരിപാടിയിൽ പങ്കെടുത്തവർ മന്ത്രിയെ അറിയിച്ചു.

റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും കൃത്യമായ അളവിലും തൂക്കത്തിലും അവ ഗുണഭോക്താക്കൾക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ലഭിച്ച പരാതികൾ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

eng­lish summary;1.71 lakh new ration cards were issued in the state

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.