10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 8, 2024
September 7, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024
August 31, 2024
August 30, 2024
August 25, 2024

പാദസരം മോഷ്ടിക്കാനായി 100 വയസുകാരിയുടെ കാലുകള്‍ വെട്ടിമാറ്റി

Janayugom Webdesk
ജയ്പുര്‍
October 9, 2022 4:41 pm

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാലുകള്‍ വെട്ടിമാറ്റി മോഷ്ടാക്കളുടെ ക്രൂരത. രാജസ്ഥാനിലെ ജയ്പുരില്‍ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. നൂറുവയസ്സ് പ്രായമുള്ള യമുനാദേവി എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യമുനാദേവി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. മകള്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു. കൊച്ചുമകളാണ് വീടിന് സമീപത്തെ ഓടയ്ക്കരികില്‍ പരിക്കേറ്റനിലയില്‍ യമുനാദേവിയെ ആദ്യം കണ്ടത്. കൊച്ചുമകള്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ വയോധികയെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയെന്നും ഇവിടെവെച്ചാണ് കാലുകള്‍ വെട്ടിമാറ്റി പാദസരം കവര്‍ന്നതെന്നുമാണ് നിഗമനം. പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: 100-Year-Old Wom­an’s Leg Chopped By Robbers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.