26 April 2024, Friday

സംസ്ഥാനത്ത് 120 റോഡുകൾ നവീകരിക്കും

Janayugom Webdesk
തിരുവനന്തപുരം
October 20, 2021 9:19 pm

സംസ്ഥാനത്തെ 120 റോഡുകളുടെ നവീകരണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചു. 567.79 കിലോമീറ്റർ നീളമുള്ള റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവും ആണ്.

പിഎംജിഎസ്‌വൈ മൂന്നാംഘട്ടത്തിന്റെ മാർഗനിർദ്ദേശ പ്രകാരം റോഡിന്റെ ഡിസൈൻ ലൈഫ് പത്തു വർഷമാണെന്നും ആദ്യത്തെ അഞ്ചു വർഷത്തെ ഡിഫെക്ട് ലയബിലിറ്റി പിരീഡ് (ഡിഎൽപി) കോൺട്രാക്ടർ ആയിരിക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. 

മൊത്തം നിർമ്മാണ ചെലവിന്റെ ഒമ്പത് ശതമാനം അഞ്ചുവർഷ ഡിഎൽപി ക്ക് വേണ്ടി നീക്കിവയ്ക്കും. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 33.67 കോടി രൂപയുടെ ഡിഎൽപി മെയിന്റനൻസ് കോസ്റ്റും 75.85 കോടി രൂപ പ്രതീക്ഷിത പുനരുജ്ജീവന തുകയായും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ENGLISH SUMMARY;120 roads will be upgrad­ed in the state
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.