ആന്ധ്രാപ്രദേശില്‍ 13 ജില്ലകള്‍കൂടി ഇന്ന് നിലവില്‍ വരും. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാകും ഉദ്ഘാടനം നിര്‍വഹിക്കുക. ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായെന്നും ജില്ല ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഇന്നുതന്നെ ചുമതലയേല്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും ഇന്ന് പ്രകാശനം ചെയ്യും. ആന്ധ്രാപ്രദേശില്‍ നിലവില്‍ 13 ജില്ലകളാണ് ഉള്ളത്.
പുതിയ ജില്ലകള്‍ കൂടി നിലവില്‍ വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍. നേരത്തെ സംസ്ഥാനത്ത് മൂന്ന് തലസ്ഥാനം കൊണ്ടുവരാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചിരുന്നു.
English summary; 13 more districts Will come into force today in Andhra Pradesh
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.