25 April 2024, Thursday

Related news

April 5, 2024
October 29, 2023
January 31, 2023
June 30, 2022
May 18, 2022
April 4, 2022
February 21, 2022
December 29, 2021
December 15, 2021
December 2, 2021

ഓട്ടോക്ക് മുകളിൽ വൈദ്യുതിലൈൻ പൊട്ടിവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം

Janayugom Webdesk
June 30, 2022 10:06 am

ആന്ധ്രയിൽ ഓട്ടോക്ക് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. ശ്രീ സത്യ സായി ജില്ലയിൽ കർഷക തൊഴിലാളികളുമായി പോയ ഓട്ടോക്ക് മുകളിലേക്കാണ് ഹൈ-ടെൻഷൻ ലൈൻ പൊട്ടിവീണത്.

ചില്ലാകോണ്ടപള്ളി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്നുവെന്ന് പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഓട്ടോ പൂർണമായും കത്തിനശിച്ചിരുന്നു.

അതേസമയം, അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ പൊലീസിന് കഴിഞ്ഞു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തൊട്ടുമുമ്പ് ഓട്ടോയിൽ നിന്നും ചാടിയ ഡ്രൈവർ ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം.

Eng­lish summary;andhra pradesh five charred to death after auto catch­es fire

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.