26 April 2024, Friday

2002 ഗുജറാത്ത് കലാപം: കൂട്ടക്കൊല കേസില്‍ 22 പ്രതികളെ വെറുതെ വിട്ടു

Janayugom Webdesk
മുംബൈ
January 25, 2023 11:42 pm

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു. പഞ്ചുമഹല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് വിധി പ്രഖ്യാപിച്ചത്. 

ദിയോള്‍ ഗ്രാമത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 2002 ഫെബ്രുവരി 28നാണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു എന്നാണ് കേസ്. രണ്ടുവര്‍ഷത്തിനുശേഷം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: 2002 Gujarat riots: 22 accused acquit­ted in mas­sacre case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.