രാജ്യത്ത് മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 24 ലക്ഷത്തോളം ഓൺലൈൻ ബാല ലൈംഗിക ചൂഷണ പരാതികൾ. ഇതിൽ 80 ശതമാനം ഇരകളും 14 വയസിൽ താഴെയുള്ള പെൺകുട്ടികളാണ്. 2017–20 വർഷത്തിലെ ഇന്റർപോളിന്റേതാണ് റിപ്പോർട്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം 1,16,000ത്തിലധികം ആളുകളാണ് ഇന്റർനെറ്റുകളിൽ തിരയുന്നതെന്ന് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 5,000‑ത്തിലധികം കുറ്റവാളികളാണ് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ വീഡിയോകൾ 100-ലധികം രാജ്യങ്ങളിലെ പൗരന്മാരുമായി പങ്കിടുന്നത്.
ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നവരുടെ ഗ്രൂപ്പിൽ പാകിസ്ഥാനികൾ (36 ശതമാനം),കാനഡ പൗരന്മാർ (35), യുഎസ് (35) ബംഗ്ലാദേശ് (31),ശ്രീലങ്ക (30), നൈജീരിയ (28), അസർബൈജാൻ (27),യമൻ (24), മലേഷ്യ (22) പൗരൻമാർ ഉൾപ്പെടുന്നു.
കുട്ടികളുടെ അശ്ലീല വീഡിയോകൾ, ചിത്രങ്ങൾ, ടെക്സ്റ്റുകൾ, പോസ്റ്റുകൾ, ലിങ്കുകൾ തുടങ്ങിയവ സിബിഐ നേരത്തെ കണ്ടെടുത്തിരുന്നു. ഇവയിലൂടെ ഈ ഗ്രൂപ്പുകൾ പണം തട്ടുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നിരന്തരം വരുമാനം എത്തുന്നു. കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഈ അക്കൗണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതായും അധികൃതർ അറിയിച്ചു.
രാജ്യത്ത് വർധിച്ചുവരുന്ന കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സിബിഐ രാജ്യത്തുടനീളം പരിശോധനകൾ സംഘടിപ്പിച്ചിരുന്നു. 14 സംസ്ഥാനങ്ങളിലായിരുന്നു കഴിഞ്ഞദിവസം പരിശോധന.
english summary;24 lakh child sexual abuse complaints in India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.