26 April 2024, Friday

ഇന്ത്യയില്‍ ഇതുവരെ വിലക്കിയത് 320 ചൈനീസ് ആപ്പുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 9:35 pm

വിവിധ ഘട്ടങ്ങളിലായി ഇന്ത്യയില്‍ 320 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയം. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തിയ ആപ്ലിക്കേഷനുകളാണ് വിലക്കിയതെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി സോം പ്രകാശ് ലോക്‌സഭയില്‍ പറഞ്ഞു.

ഏറ്റവും അവസാനമായി 49 ആപ്പുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ വിലക്കിയ ആപ്പുകളുടെ തനിപ്പകര്‍പ്പാണ് ഇവയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. ഐടി ആക്ട് 2000 ത്തിലെ 69 എ പ്രകാരമാണ് വിലക്ക്.

ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും ചൈനയില്‍ നിന്ന് ആകെ ലഭിച്ചത് 2.45 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം മാത്രമാണെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ നിക്ഷേപം നടന്നത് 2000 ഏപ്രിലിനും 2021 ഡിസംബറിനും ഇടയ്ക്കാണ്.

2020 ജൂണ്‍ മാസത്തിലാണ് ആദ്യമായി ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ടിക്‌ടോക്കും വിചാറ്റും ഉള്‍പ്പെടെയുള്ള 59 ജനപ്രിയ ആപ്പുകളാണ് ആദ്യം വിലക്കിയത്. മൂന്നുമാസത്തിനുള്ളില്‍ പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: 320 Chi­nese apps banned in India so far

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.