29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 6, 2025
April 6, 2025
April 3, 2025
March 19, 2025
March 18, 2025
March 17, 2025
March 14, 2025
March 12, 2025
March 10, 2025

മണിപ്പൂരില്‍ 500 കോടിയുടെ മയക്കുമരുന്ന് വേട്ട

Janayugom Webdesk
ഇംഫാല്‍
December 7, 2021 9:42 pm

മണിപ്പൂരില്‍ 500 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 54 കിലോഗ്രാം ബ്രൗണ്‍ ഷുഗറും 154 കിലോഗ്രാം ഐസ് മെത്തുമാണ് പിടികൂടിയത്. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മൊറേ ഗ്രാമത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസാം റൈഫിള്‍സും പൊലീസം ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. സംഭവത്തില്‍ മ്യന്‍മര്‍ വംശജനായ മോങ്കോയി എന്ന 19 കാരനെ പിടികൂടിയിട്ടുണ്ട്. ഇയാളുടെ കെെയില്‍ നിന്നും 54.141 കിലോഗ്രാം ബ്രൗണ്‍ഷുഗര്‍ പിടികൂടി. കൂടാതെ 154.314 കിലോഗ്രാം ഭാരമുള്ള മെതാംഫെറ്റാമൈൻ എന്ന് സംശയിക്കുന്ന 152 പാക്കറ്റുകളും സുരക്ഷാ സേന പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

eng­lish summary;500 crore drug bust in Manipur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.