26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 4, 2024
July 4, 2024
June 29, 2024
June 20, 2024
June 6, 2024
March 7, 2024
February 10, 2024
January 13, 2024
December 29, 2023
December 7, 2023

ഫിലാഡൽഫിയയിലെ ബസ് സ്റ്റോപ്പിൽ 8 വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടു പേരുടെ നില ഗുരുതരം

പി പി ചെറിയാൻ
ഫിലാഡൽഫിയ
March 7, 2024 1:48 pm

ഫിലാഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടന്ന വെടിവയ്‌പ്പിൽ എട്ട് വിദ്യാർത്ഥികൾക്ക് വെടിയേറ്റു . രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് ഫിലാഡൽഫിയ പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 3:00 മണിയോടെ വിദ്യാർത്ഥികൾ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിരവധി ആളുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് ഫിലാഡൽഫിയ പൊലീസ് കമ്മീഷണർ കെവിൻ ബെഥേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

സെപ്റ്റ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് പേർ പുറത്തിറങ്ങി വെടിയുതിർക്കുകയും ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് നേരെ 30 റൗണ്ട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് ബെഥേൽ പറഞ്ഞു. ഇരകളായ എട്ട് പേരും നോർത്ത് ഈസ്റ്റ് ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികളായിരുന്നു, അവരുടെ പ്രായം 15 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് ബെഥേൽ പറയുന്നു.ഗുരുതരാവസ്ഥയിലുള്ള വിദ്യാർത്ഥികളിൽ ഒരാൾക്ക് ഒന്നിലധികം തവണ വെടിയേറ്റു, ബെഥേൽ പറഞ്ഞു.

ഫിലാഡൽഫിയ എബിസി സ്റ്റേഷൻ ഡബ്ല്യുപിവിഐയുടെ കണക്കനുസരിച്ച്, ബുധനാഴ്ചത്തെ വെടിവയ്പ്പ് നഗരത്തിൽ തോക്ക് അക്രമം പൊട്ടിപ്പുറപ്പെട്ടതിൻ്റെ ഏറ്റവും പുതിയ സംഭവമാണ്, കൂടാതെ ഒരാഴ്ചയ്ക്കിടെ ഒരു പ്രാദേശിക സെപ്റ്റ ബസ് ഉൾപ്പെടുന്ന നാലാമത്തെ വെടിവയ്പുംമാണ്,. മൂന്ന് ദിവസത്തിനുള്ളിൽ, സ്കൂളിൽ നിന്ന് വരികയും പോവുകയും ചെയ്യുന്ന 11 കൗമാരക്കാർ വെടിയേറ്റുവീണു,” ബെഥേൽ പറഞ്ഞു

ഇംഹോട്ടെപ് ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടർ ഹൈസ്‌കൂളിൽ പഠിച്ച 17 വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സെപ്‌റ്റ സ്‌റ്റേഷനിൽ തിങ്കളാഴ്ച നടന്ന വെടിവെപ്പുമായി ഇന്നത്തെ വെടിവയ്‌പ്പിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ബെഥേൽ പറഞ്ഞു.

Eng­lish Summary:8 stu­dents shot at bus stop in Philadel­phia; The con­di­tion of two peo­ple is serious
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.