28 April 2024, Sunday

Related news

April 12, 2024
April 9, 2024
April 7, 2024
April 4, 2024
April 1, 2024
March 16, 2024
February 19, 2024
January 30, 2024
December 18, 2023
November 20, 2023

ഒരു പെൻഷനില്ലാത്തവർക്ക് 1000 രൂപ കൈത്താങ്ങ്

Janayugom Webdesk
തിരുവനന്തപുരം
August 16, 2021 8:36 pm

സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ ക്ഷേമനിധി പെൻഷനോ ലഭിക്കാത്തവർക്ക് സാമ്പത്തിക സഹായത്തിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങൾ വഴി ഓണത്തിന് മുമ്പായി വിതരണം ചെയ്യും. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. 14,78,236 കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാകും. ഇതിനായി 147,82,36,000 രൂപ വകയിരുത്തി.

ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും. ഗുണഭോക്താവിന് ആധാർ കാർഡോ, മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം. സഹായ വിതരണം നടത്തുന്ന സഹകരണ സംഘങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചായിരിക്കണം സഹായ വിതരണം നടത്തേണ്ടതെന്നും സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിനായി ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള മോണിട്ടറിങ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ അഡീഷണൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപീകരിക്കും. ഓരോ ജില്ലയുടെയും ചുമതല ഓരോ ഉദ്യോഗസ്ഥന് നൽകുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തുമ്പോൾ നൽകുന്ന ഇൻസെന്റീവ് നൽകാനും സഹകരണ വകുപ്പ് തീരുമാനിച്ചു.

Eng­lish sum­ma­ry;  Rs.1000 / — for oth­er non-pensioners

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.