8 May 2024, Wednesday

Related news

May 6, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന കേസ്; 12 തബ്​ലീഗ്​ പ്രവര്‍ത്തകരെ യുപി കോടതി വെറുതെവിട്ടു

Janayugom Webdesk
ലഖ്നൗ
August 29, 2021 10:05 pm

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന കേസില്‍ 12 തബ്​ലീഗ്​ ജമാഅത്ത്​ പ്രവര്‍ത്തകരെ ഉത്തര്‍ പ്രദേശിലെ ബറേലി കോടതി വെറുതെവിട്ടു. തായ്​ലന്‍ഡില്‍നിന്നുള്ള ഒമ്പതുപേരെയും തമിഴ്​നാട്ടില്‍നിന്നുള്ള രണ്ടുപേരെയും ഒരു യുപി സ്വദേശിയെയുമാണ്​ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്. 

​കഴിഞ്ഞ വര്‍ഷം ഷാജഹാന്‍പൂരിലെ ഒരു പള്ളിയില്‍നിന്നാണ്​ ഇവരെ യുപി പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഷാജഹാന്‍പൂരിലെ സാദര്‍ പൊലീസ്​ സ്​റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. ഇന്ത്യന്‍ ശിക്ഷാ നിയമം, പകര്‍ച്ചവ്യാധി നിയമം, ഡിസാസ്റ്റര്‍ മാനേജ്​മെന്റ് ആക്​ട്​, ഫോ​റിനേഴ്​സ്​ ആക്​ട്​, പാസ്​പോര്‍ട്ട്​ ആക്​ട്​ എന്നിവയിലെ വിവിധ വകുപ്പുകള്‍ ചാര്‍ത്തിയായിരുന്നു കേസ്​. കേസി​ന്റെ വാദംകേള്‍ക്കല്‍ ബറേലിയിലാണ്​ നടന്നത്​.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്​ലീഗ്​ യോഗത്തില്‍ പ​ങ്കെടുത്തവര്‍ കോവിഡ് പരത്തിയെന്ന് ആരോപിച്ച്‌​ പലയിടങ്ങളിലും കേസെടുത്തിരുന്നു. എന്നാല്‍, മുംബൈ ഉള്‍പ്പെടെ മിക്കയിടങ്ങളിലും ഇവരെ ​ കുറ്റക്കാരല്ലെന്നുകണ്ട്​ കോടതി വിട്ടയക്കുകയായിരുന്നു. എന്നാല്‍ നിരവധി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 

ENGLISH SUMMARY:Covid vio­lat­ed stan­dards; UP court acquits 12 Tab­lighi activists
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.