നിരാഹാരം ഇരുന്ന് വിശപ്പ് എന്താണെന്ന് എനിക്ക് മനസ്സിലാക്കേണ്ടി വന്നിട്ടില്ല. കാരണം പട്ടിണിയായിരുന്നു ജീവിതത്തില്‍ ഉടനീളം;- സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വാക്കുകളാണിത്.
രാജ്യത്ത് ചാതുര്‍വര്‍ണ്യം അതിന്റെ ഭീകരരൂപം കൈക്കൊണ്ടു നിന്ന കാലഘട്ടത്തില്‍ ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ട തന്റെ കുടുംബം അനുഭവിച്ച തിക്താനുഭവങ്ങളും അവിടെ നിന്നും പാര്‍ലമെന്റ് വരെ എത്തിയ തന്റെ ജീവിത വഴികളും വിശദീകരിക്കുന്ന ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ എന്ന പുസ്തകം നാളെ പ്രകാശനം ചെയ്യും.
ഭരണഘടനയും പാര്‍ലമെന്റും എന്ന വിഷയത്തില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടക്കുന്ന സെമിനാറിനോടനുബന്ധിച്ചാണ് പുസ്തകപ്രകാശനം. സെമിനാറില്‍ സീതാറാം യെച്ചൂരി, ശരദ് യാദവ്, ജയ്റാം രമേശ്, ജസ്റ്റിസ് ബെ ജി കോല്‍സെ പാട്ടീല്‍, വൃന്ദ ഗ്രോവര്‍, മനോജ് കെ ഝാ, സിദ്ധാര്‍ത്ഥ് വരദരാജന് തുടങ്ങിയവര്‍ പങ്കെടുക്കും.
English summary; did not have to sit hungry and starve, he was hungry all his life: D Raja
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.