2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 19, 2021 2:53 pm

സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുമെന്ന സൂചന നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതേസമയം സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. അടുത്തമാസം 15നകം മുന്നൊരുക്കം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചുവെന്നും ശിവൻകുട്ടി വ്യക്തമാക്കി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യവകുപ്പുമായി സംസാരിച്ചു. രണ്ട് ദിവസത്തിനികം ഇക്കാര്യത്തിൽ പദ്ധതിയുണ്ടാകും. രോഗം വരാതിരിക്കുന്നതിനുള്ള പഴുതുകൾ അടച്ചായിരിക്കും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകൾ സാനിറ്റൈസ് ചെയ്യും. 

വിദ്യാർത്ഥികൾക്ക് മാസ്‌ക് നൽകും. ക്ലാസുകളും ടൈംടേബിളും എങ്ങനെ വേണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അധ്യാപക സംഘടനകളുമയും വിഷയത്തിൽ ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റും. എസ്.എസ്.എൽ.സി പരീക്ഷ നടത്തിയപ്പോൾ ഇതുപോലെ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നടന്നു. വിദ്യാർത്ഥികളുടെ സ്‌കൂളിലേക്കുള്ള വരവ് വരെ ചർച്ച ചെയ്യുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry : schools like­ly to work with shift sys­tem says edu­ca­tion minister

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.