സൈക്കിളുകൾ തന്റെ ജീവന്റെ ഭാഗമാക്കിയ വേണു ഇത്തവണ പണിതെടുത്ത റിക്ഷാവണ്ടി തന്റെ ഒരു ആരാധന പാത്രമായ താരത്തിനായാണ് ഒരുക്കിയത്. പ്രിയപ്പെട്ട മോഹൻലാൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലെ വേണു വീണ്ടുമൊരു റിക്ഷാ വണ്ടി ഒരുക്കിയത്. തലസ്ഥാന നഗരിയിലേക്ക് അത് വണ്ടിയിൽ കയറുമ്പോൾ വേണുവിന് ആത്മനിർവൃതിയാണ്. ചെറളായി കോച്ചേരി ജിവിപി സൈക്കിൾസിലെ വേണു വേലായുധനാണ് പഴമയുടെ സ്മൃതിയുണർത്തിയുള്ള റിക്ഷാ വണ്ടി നിർമ്മിച്ചത്.
എട്ടടിയോളം ഉയരമുള്ള റിക്ഷയ്ക്ക് 60 ഇഞ്ച് വ്യാസമുള്ള രണ്ട് വീലുകൾ, 24ഇഞ്ച് വീതിയിൽ ഇരിപ്പിടം, വെയിൽ ഏൽക്കാതിരിക്കാൻ മുകൾ പരപ്പ്, ആറടി നീളത്തിലുള്ള വലിക്കാനുള്ള കമ്ബ്, ബെല്ല്, ഇരുവശത്തും വിളക്കുകൾ തുടങ്ങിയവയ്ക്കൊപ്പം വണ്ടിയിൽ പ്രത്യേക എംബ്ലവുമുണ്ട്. ഈട്ടിയും, പിച്ചള തകിടുമാണ് വണ്ടി നിർമ്മിക്കാൻ വേണു ഉപയോഗിച്ചത്. ചക്രത്തിനായി ഇരുമ്ബു കമ്ബിയും. ഒരു സിനീ മാ ചിത്രീകരണത്തിനായി കൊച്ചിയിലെ വ്യാപാരി ഉപയോഗിച്ചിരുന്ന റിക്ഷാ വണ്ടി 2007ൽ സെറ്റിലെത്തിച്ചത് വേണുവാണ്. ഇത് കണ്ട മോഹൻലാൽ വേണുവിനോട് ഇത്തരമൊരു വണ്ടി ആവശ്യപ്പെട്ടു. മാസങ്ങൾക്കകം നിർമ്മിച്ചു നൽകിയ റിക്ഷാ വണ്ടി ചൈന്നെയിലെ മോഹൻലാലാലിന്റ വീട്ടിൽ ഇന്നും പ്രദർശിപ്പിച്ചിട്ടുണ്ട്. സിനിമകൾക്കായി സൈക്കിൾ റിക്ഷയും വലിയ വീൽ സൈക്കിളുമടക്കം കൗതുകമുണർത്തുന്ന ഒട്ടേറെ നിർമ്മാണങ്ങൾ വേണുവിന്റെതായുണ്ട്. ഒപ്പം കൊച്ചിൻ കാർണിവലിൽ കാഴ്ചവിരുന്നൊരുക്കുന്ന നിശ്ചല ദൃശ്യാവതരണത്തിലും വേണു ശ്രദ്ധേയനാണ്.
English Summary: Venu makes Rikshas for Mohanlal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.