8 May 2024, Wednesday

Related news

May 7, 2024
May 6, 2024
May 5, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024

കാഞ്ഞിരപ്പള്ളിയിൽ ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

Janayugom Webdesk
കോട്ടയം
September 28, 2021 12:49 pm

കാഞ്ഞിരപ്പള്ളിയിൽ ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻപിള്ളയുടെ മകൻ അഭിലാഷ് എം.എസ്. (38) ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന്റെ സമീപത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തു നിന്നു വരികയായിരുന്നു ഇരു വാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയായിരുന്നു. അഭിലാഷും ഭാര്യയും മക്കളും സഹോദരിയും ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ സഹോദരിയുടെ മകൾ നിവേദിയ (ഏഴ്) ക്കും പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെയാണ് അഭിലാഷ് മരണമടഞ്ഞത്.

ENGLISH SUMMARY:An auto dri­ver was killed when his bike col­lid­ed with an autorick­shaw in Kanjirapally
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.