30 April 2024, Tuesday

Related news

February 19, 2024
January 30, 2024
January 30, 2024
December 29, 2023
December 1, 2023
November 15, 2023
October 30, 2023
October 27, 2023
October 25, 2023
October 19, 2023

ലഹരി പാര്‍ട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 20ന് വിധിപറയും

Janayugom Webdesk
മുംബൈ
October 14, 2021 6:57 pm

ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ വാദം പൂര്‍ത്തിയായി. പ്രതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഒക്ടോബര്‍ 20ന് വിധിപറയും. ആര്യന്‍ ഖാന്‍ റിമാന്‍ഡില്‍ തുടരും. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും വിധി 20ലേക്ക് മാറ്റിവക്കുകയായിരുന്നു. ആര്യന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയാണ് മാറ്റിയത്. നാല് ദിവസം കോടതി പൂജ അവധിയിലായിരിക്കും. അതിനാലാണ് ജാമ്യാപേഖ പരിഗണിക്കുന്നത് 20ലേക്ക് വച്ചത്.

ജാമ്യം അനുവദിക്കുന്നതിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ശക്തമായി എതിര്‍ത്തു. കേസന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും എന്‍ സി ബി കോടതിയില്‍ പറഞ്ഞു. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ കേസിലെ മറ്റ് കണ്ണികളിലേക്ക് എത്തിച്ചേരാന്‍ പറ്റൂവെന്നും എന്‍ സി ബി വ്യക്തമാക്കി.

Eng­lish Sum­ma­ry : aryan khans bail to be con­sid­ered on octo­ber 20

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.