30 April 2024, Tuesday

അർബുദരോഗ വിദഗ്‌ധൻ ഡോ എം കൃഷ്ണൻ നായർ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 28, 2021 10:23 am

പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ എം കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്​ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ മേധാവിയായിരുന്ന അദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പത്മശ്രീ ഡോ എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ക്യാൻസർ ഗവേഷണ രംഗത്ത് ജനകീയ മുഖം നൽകിയ ഡോക്ടറാണ് അദ്ദേഹം. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് കനത്ത നഷ്ടമാണ് കൃഷ്ണൻനായരുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

ENGLISH SUMMARY:Oncologist Dr M Krish­nan Nair has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.