28 November 2024, Thursday
KSFE Galaxy Chits Banner 2

200 കഞ്ചാവ് കടത്തി: ദമ്പതികളായി യാത്രചെയ്യുന്നതിനിടെ മൂന്ന് പേര്‍ അറസ്റ്റില്‍

Janayugom Webdesk
അങ്കമാലി
November 8, 2021 10:17 pm

ദേശീയപാതയിൽ കറുകുറ്റി പഴയ ചെക്ക് പോസ്റ്റിന് സമീപം എറണാകുളം ജില്ലാ അതിർത്തിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം 200 കിലോ തൂക്കം വരുന്ന കഞ്ചാവുമായി മൂന്നു പേരെ പിടികൂടി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ അനസ് (30),  ഫൈസൽ (32), തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വർഷ (28) എന്നിവരാണ് കഞ്ചാവ് കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി സുസുക്കി കാറും മറ്റൊരു ഇന്നോവ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. സുസുക്കി കാറിൽ വർഷയും അനസും ദമ്പതികളായി സഞ്ചരിക്കുകയായിരുന്നു. ഇവരുടെ കാറിൻ്റെ ഡിക്കിയിൽ ഏകദേശം ഓരോ കിലോഗ്രാം വീതം വരുന്ന പ്ലാസ്റ്റിക് കവറുകളിൽ സെല്ലേ ടേപ്പ് ചുറ്റിയ നിലയിയിൽ പായ്ക്കറ്റുകളായി അടക്കി വച്ച നിലയിലും ഇന്നോവയിൽ വലിയ ട്രാവലിംഗ് ബാഗിലും സമാന രീതിയിലും  കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നു. ഫൈസലായിരുന്നു ഇന്നോവ കാർ ഓടിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് കഞ്ചാവടക്കം ഇവരെ പിടികൂടിയത്. അനസ് കുടുംബവുമായും ഫൈസൽ ഇവരുടെ കൂട്ടത്തിലും അല്ലാതെയുമായി സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നവരാണന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയിൽ നിന്നാണ് പിടിക്കപ്പെട്ട കഞ്ചാവ് വാങ്ങുന്നതെന്നാണ് വിവരം. ആലുവ തഹസീൽദാരുടെ സാന്നിദ്ധ്യത്തിലാണ് കഞ്ചാവ് പൊതികൾ പുറത്തെടുത്ത് തൂക്കി തിട്ടപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഇവിടെ നിന്ന് രണ്ട് കോടി വിലവരുന്ന മയക്ക് മരുന്നും അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് 110 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: 200 cannabis smug­gled: Three arrest­ed while trav­el­ing as a couple
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.