നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഒമ്പതു ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളില്‍ വൻ കഞ്ചാവുശേഖരവും മയക്കുമരുന്നും പിടികൂടി.
കേരളത്തിലും തമിഴ്‌നാട്ടിലുമായി നടത്തിയ മൂന്ന് റെയ്‌ഡുകളിലായി 212.5 കിലോ കഞ്ചാവ്, 244 ഗ്രാം ആംഫിറ്റെമിൻ, 25 എൽഎസ്‌ഡി സ്‌റ്റാമ്പ്, രണ്ട് ഗ്രാം മെത്തക്വലോൺ എന്നിവയാണ് പിടിച്ചെടുത്തത്. രണ്ട് മലയാളികളുൾപ്പെടെ ആറുപേരെ പിടികൂടി. രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.
ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കൊറിയറിലെത്തിച്ച മയക്കുമരുന്നും എൽഎസ്‌ഡിയും എൻസിബി കൊച്ചി യൂണിറ്റാണ് കണ്ടെത്തിയത്. സമ്മാനപ്പെട്ടിക്കുള്ളിൽ ച്യൂയിങ്‌ഗം, ചോക്‌ലേറ്റ് മിഠായി എന്നിവയ്‌ക്കൊപ്പമാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. കൊറിയർ മേൽവിലാസക്കാരനായ തിരുവനന്തപുരം സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു.
വെല്ലൂർ കൃഷ്‌ണഗിരി റോഡിൽ പള്ളിക്കോണ്ട ടോൾ പ്ലാസയിൽനിന്ന് 212.5 കിലോ കഞ്ചാവും വാഹനവും എൻസിബി ചെന്നൈ യൂണിറ്റ് പിടിച്ചെടുത്തു. സംഭവത്തില്‍ ഈറോഡ് സ്വദേശികളായ നാലുപേര്‍ അറസ്‌റ്റിലായതായി ചെന്നൈ സോണല്‍ ഡയറക്ടര്‍ അമിത് ഗവാതെ അറിയിച്ചു. കേരളത്തിലേക്ക് അയക്കാൻ കൊറിയറിലെത്തിച്ച 40 ഗ്രാം മെത്ത ആംഫിറ്റെമിൻ എന്ന മയക്കുമരുന്ന് എൻസിബി ബംഗളൂരു യൂണിറ്റ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിലായി.
english summary;Six persons, including two Malayalees, have been arrested in drug hunt
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.