രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 100 കടന്നു. 11 സംസ്ഥാനത്തായി 101 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. നിലവില്‍ 91 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഡെൽറ്റയേക്കാൾ വേഗത്തിൽ ഒമിക്രോൺ പടരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഒരുപക്ഷേ, വ്യാപനത്തിന്റെ കാര്യത്തിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നും ഡബ്ല്യുഎച്ച്‌ഒ നിരീക്ഷിച്ചിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. വലിയ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പാടില്ല. ഡൽഹിയിൽ നാല് കേസുകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസ് ഇരുപതായി. ഇതിൽ 10 പേർ രോഗമുക്തി നേടി. പത്തുപേരാണ് ചികിത്സയിലുള്ളത്. ഒമിക്രോൺ സംശയത്തിൽ 40 പേർ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ട്.
english summary; The number of Omicron cases in the country has crossed 100
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.