25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024

പഞ്ചാബിനു പിന്നാലെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസില്‍ പടയൊരുക്കം; ഹരീഷ് റാവത്ത് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
December 24, 2021 1:18 pm

സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ ഉഴന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന്‍റെ ഇടപെടല്‍ ദുര്‍ബലമാകുന്നു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നിലപാടുകളോട് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കും വലിയ എതിര്‍പ്പാണ് സൃഷ്ടിച്ചിട്ടുള്ളത്.

അടുത്ത വര്‍ഷം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞെടുപ്പില്‍ പാര്‍ട്ടി ഏറെ ദുര്‍ബലമാണ്. ബിജെപിക്ക് എതിരേ ശക്തമായി പ്രതികരിക്കാനും, രാഷട്രീയമായി എതിര്‍ക്കാനും കോണ്‍ഗ്രസിന് കഴിയുന്നില്ല. ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുനിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഹരീഷ് റാവത്ത് രംഗത്തെത്തിയത് ഹൈക്കമാന്റിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്.കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായിട്ടായിരുന്നു റാവത്തിന്റെ വിമർശനം. എന്നാൽ റാവത്തിന്റെ കലാപക്കൊടിക്ക് പിന്നാലെ ഇപ്പോൾ നേതൃത്വം അദ്ദേഹത്തിന് വഴങ്ങുകയാണെന്നാണ് സൂചന. ഉടൻ തന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുകഴിഞ്ഞ ദിവസമായിരുന്നു റാവത്ത് ദേശീയ നേതൃത്വത്തിനെതിരെ ട്വിറ്ററിലൂടെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.

‘നമ്മുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തിൽ അധികാരത്തിലുള്ള നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാൻ പിന്തുടരേണ്ടത് ആരെയാണോ അവർ എന്റെ കൈകാലുകൾ ബന്ധിച്ചിരിക്കുകയാണ്. സമയം ഏറെ അതിക്രമിച്ചിരിക്കുന്നു. ഇത് വിശ്രമിക്കാനുള്ള സമയമായെന്ന തോന്നലാണ്, എന്നായിരുന്നു റാവത്തിന്റെ ട്വീറ്റ്. ഗാന്ധി കുടുംബവുമായി ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്ന മുതിർന്ന നേതാവിൽ നിന്നുള്ള പ്രതികരണം കോൺഗ്രസിനുള്ളിൽ തന്നെ പലരിലും അമ്പരപ്പുണ്ടാക്കിയിരുന്നു. അതേസമയം റാവത്തിന് പിന്തുണയുമായി പാർട്ടിയിലെ ഒരു വിഭാഗം എം എൽ എ മാരും രാജ്യസഭ എംപി പ്രദീപ് താംതയും രംഗത്തെത്തി.റാവത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം റാവത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ലേങ്കിൽ പാർട്ടി വിടാൻ വരെ മടിക്കില്ലെന്ന സൂചനയും നേതാക്കൾ നൽകി. അതേസമയം പൊട്ടിത്തെറികൾക്ക് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ചിലരെ നേതൃത്വം ദില്ലിയിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു.നേതാക്കളുമായി ഹൈക്കമാന്റ് നേതൃത്വം ചർച്ച നടത്തിയെന്നാണ് സൂചന. യോഗത്തിൽ റാവത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ നേതൃത്വം തിരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള വിവരവും ഉണ്ട്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുളള നേതാക്കൾ ഹരീഷ് റാവത്തിനെ ബന്ധപ്പെട്ടതായും പറയുന്നു. ഹരീഷ് റാവത്തിനെ അലട്ടുന്ന സംസ്ഥാന ഘടകത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ചാണ് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ പറഞ്ഞു. വെള്ളിയാഴ്ചത്തെ യോഗത്തിൽ അനുകൂല ഫലമുണ്ടായേക്കുമെന്നാണ പ്രതീക്ഷിക്കപ്പെടുന്നത്.
റാവത്തിനെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ സമ്മർദ്ദം ചെലുത്തുമെന്നും ഗോഡിയാൽ പറഞ്ഞു. നേരത്തേ പഞ്ചാബിന്റെ ചുമതലയുണ്ടായിരുന്ന ഹരീഷ് റാവത്തിനെ പദവിയിൽ നിന്നും മാറ്റി ഉത്തരാഖണ്ഡിന്റെ തിരഞ്ഞെടുപ്പ് ചുമതല നേതൃത്വം ഏൽപ്പിച്ചിരുന്നു. പാർട്ടി പുനഃസംഘടന പോലും ഹരീഷ് റാവത്തിന്റെ താത്പര്യത്തിന് അനുസരിച്ചായിരുന്നു ദേശീയ നേതൃത്വം നടത്തിയിരുന്നത്. രാഹുലിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായ പ്രീതം സിംഗിനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി പകരം റാവത്തിന്റെ വിശ്വസ്തനായ ഗണേഷ് ഗോഡിയാലിനെ പുതിയ അധ്യക്ഷനായി നിയമിക്കുകയും ചെയ്തിരുന്നു.

പാർട്ടി നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ. റാവത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനോട് രാഹുൽ ഗാന്ധിക്ക് അനുകൂല നിലപാടല്ല. കൂട്ടായ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നേരിടണമെന്നാണ് രാഹുൽ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം. എന്തായാലും ഉടൻ തന്നെ തിരുമാനം കൈക്കൊണ്ടില്ലെങ്കില്‍ പഞ്ചാബിന് സമാനമായ സാഹചര്യം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Eng­lish Sum­ma­ry: Con­gress pre­pares for war in Uttarak­hand after Pun­jab; Har­ish Rawat crit­i­cizes leadership
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.