രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം ബഹുഭാര്യത്വത്തിന് അനുവാദം നൽകുന്നുണ്ടെങ്കിലും ഇത്തരത്തിൽ ഉത്തരവു നൽകാൻ കോടതിക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിച്ച യുവതിയെ തിരികെ ഭർതൃവീട്ടിൽ അയക്കണമെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജൂലൈയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മറ്റൊരു സ്ത്രീക്കൊപ്പം രണ്ടാം ഭാര്യയായി കഴിയാൻ ഭാര്യയെ നിർബന്ധിക്കുന്നതിന് ഭർത്താവിന് അവകാശമില്ല എന്നും കോടതി പറഞ്ഞു.
english summary; The Gujarat High Court has ruled that a first wife cannot be forced to live with her second married husband
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.