പുന്നപ്ര ‑വയലാർ സ്വാതന്ത്ര്യ സമര സേനാനിയും രാജ്യം താമ്രപത്രം നല്കി ആദരിക്കുകയും ചെയ്ത ഇ വാസുദേവന്റെ പതിമൂന്നാം ചരമദിനം സമുചിതമായി ആചരിച്ചു. ചുങ്കപ്പാലത്തിന് സമീപം അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളികളെയും, കന്നിട്ട തൊഴിലാളികളെയും, നിർമ്മാണ തൊഴിലാളികളെയും സംഘടിപ്പിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് പകർന്ന ഇ വാസുദേവന്റെ ജീവിതം ഒരോ കമ്മ്യൂണിസ്റ്റ്കാരനും മാതൃകയാക്കാൻ കഴിയുന്നതാണന്ന് അദേഹം പറഞ്ഞു.
കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ മുല്ലയ്ക്കൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എ ആബിദ് സ്വാഗതം പറഞ്ഞു. എ ബിജു, പി ഒ ഹനീഫ്, ആർ വെങ്കിടേഷ്, ആന്റണി ഫിലിപ്പോസ്, ജോസ് കളപ്പുരയ്ക്കൽ, സന്തോഷ്, രാജു എന്നിവർ നേതൃത്വം നല്കി. ഇ വി യുടെ കുടുംബാഗങ്ങളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.