20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 9, 2025

വായ്പാ അപേക്ഷ നിരസിച്ചു; ബാങ്കിന് തീയിട്ട് യുവാവ്

Janayugom Webdesk
ബംഗളുരു
January 11, 2022 7:13 pm

വായ്പയ്ക്കുള്ള അപേക്ഷ നിരാകരിച്ചതിന് യുവാവ് ബാങ്കിന് തീയിട്ടു. ഹവേരി ജില്ലയിലെ ബ്യാഡ്ഗി താലൂക്കില്‍ ഹെഡിഗോണ്ടയിലാണ് സംഭവം. 16 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റട്ടിഹള്ളിയിലെ വസിം ഹസ്രത്ത്സാബ് (33) ആണ് തന്റെ വായ്പ അപേക്ഷ നിരാകരിച്ചതിന് കാനറ ബാങ്ക് ശാഖയ്ക്ക് തീയിട്ടത്. മതിയായ രേഖകളില്ലാത്തതിനാല്‍ വായ്പ നിരസിക്കുകയായിരുന്നു. 

അതേ തുടര്‍ന്ന് മനപ്രയാസത്തിലായ വസിം ശനിയാഴ്ച രാത്രി പെട്രോളുമായെത്തി ബാങ്കിന് തീയിടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും വിവരം ലഭിച്ചെത്തിയ പൊലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:Loan appli­ca­tion reject­ed; The young man who set the bank on fire
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.