21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക: ഡി രാജ

Janayugom Webdesk
ന്യൂഡൽഹി
January 11, 2022 10:31 pm

അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നല്കുവാൻ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭ്യർത്ഥിച്ചു. ഫെബ്രുവരി 10 മുതൽ ഏഴു ഘട്ടമായി ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിക്കുകയും ഒരുക്കങ്ങൾ നടക്കുകയുമാണ്. ജനവിരുദ്ധ നയങ്ങളും വിഭാഗീയ — വർഗീയ അജണ്ടകളും നടപ്പിലാക്കുന്ന ആർഎസ്എസ് — ബിജെപി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സിപിഐ. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കുവാൻ എല്ലാ ജനാധിപത്യ — മതേതര പുരോഗമന പ്രസ്ഥാനങ്ങളുമായും ധാരണയിലെത്തുന്നതിനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വത്തിന്റെയും സംസ്ഥാന ഘടകങ്ങളുടെയും മുൻകയ്യിൽ നടന്നുവരികയാണെന്ന് രാജ അറിയിച്ചു. 

2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ളതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ശക്തവും പ്രയത്നകരവുമായ ഈ തെരഞ്ഞെടുപ്പിൽ മതേതര — ജനാധിപത്യ ‑പുരോഗമന പ്രസ്ഥാനങ്ങളുടെ ബദൽ വളർത്തിയെടുക്കുന്നതിൽ ഇടതുപാർട്ടികൾക്ക് സുപ്രധാനമായ പങ്കാണ് വഹിക്കുവാനുള്ളത്. കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രപരമായ ദൗത്യം കൂടിയാണത്. ഭരണ കക്ഷിക്ക് കോർപറേറ്റുകളുടെ കയ്യയച്ചുള്ള സഹായം ലഭിക്കുമെന്നതിനാൽ സമാനതകളില്ലാത്ത വിധത്തിലായിരിക്കും അവരുടെ പ്രവർത്തനങ്ങൾ എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിൽ പാർട്ടി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഉദാരമായി പങ്കുവഹിക്കണമെന്ന് രാജ അഭ്യർത്ഥിച്ചു. 

ചെക്കുകളും ഡ്രാഫ്റ്റുകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ദേശീയ കൗൺസിൽ ഓഫീസ്, അജോയ് ഭവൻ, 15, ഇന്ദ്രജിത് ഗുപ്ത മാർഗ്, ന്യൂഡൽഹി — 110002 എന്ന വിലാസത്തിലോ Com­mu­nist Par­ty of India എന്ന പേരിൽ കാനറാ ബാങ്കിന്റെ Rouse Avenue, CBSE, New Del­hi വിലാസത്തിൽ സംഭാവനകൾ ഓൺലൈനായോ നല്കാവുന്നതാണ്. അക്കൗണ്ട് നമ്പർ: 24171010000036,ഐഎഫ്എസ്‌സി കോഡ് (IFSC Code): CNRB0012417.

ENGLISH SUMMARY:Contribute to CPI Elec­tion Fund: D Raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.