19 September 2024, Thursday
KSFE Galaxy Chits Banner 2

ലോക്ഡൗണ്‍ പാര്‍ട്ടി; ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞു

Janayugom Webdesk
ലണ്ടന്‍
January 13, 2022 7:22 pm

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മാപ്പ് പറഞ്ഞു.

2020 മേയ് 20നാണ് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാര്‍ട്ടി സംഘടിപ്പിച്ചത്. പാർട്ടിയിൽ പ​ങ്കെടുക്കാൻ അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പാർട്ടിയിൽ പ​ങ്കെടുത്ത കാര്യം ആദ്യമായി ബോറിസ് ജോൺസൺ സമ്മതിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ ആവശ്യപ്പെട്ടു. നിയമംലംഘിച്ച് പാർട്ടി നടത്തിയതിന് ബോറിസ് ജോൺസൺ പാർ​ലമെന്റിൽ മറുപടി പറയണ​മെന്ന് ഭരണ‑പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നാണ് അദ്ദേഹം മാപ്പുപറഞ്ഞത്. ബോറിസ് ജോൺസൺ പാർട്ടിയിൽ പ​ങ്കെടുത്തോ ഇ​ല്ലയോ എന്ന് കൃത്യമായ മറുപടി നൽകണമെന്നായിരുന്നു ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെയും പ്രതിപക്ഷമായ ലേബർപാർട്ടിയിലെയും അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാക്കളടക്കം നൂറോളംപേരാണ് കടുത്ത ലോക്ഡൗണിനിടെ പരിപാടിയിൽ പ​​​ങ്കെടുത്തത്. വീടിനു പുറത്ത് ഒന്നിലേറെ ആളുകൾ കൂടുന്നത് കർശനമായി നിരോധിച്ച സമയമായിട്ടും നിയമംലംഘിച്ചതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കെതി​രായ പ്രതിഷേധത്തിന് കാരണം. സർക്കാരിലെ നിരവധി അംഗങ്ങൾ പാർട്ടിയിൽ പ​ങ്കെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

 

Eng­lish Sum­ma­ry: Lock­down par­ty; The British Prime Min­is­ter apologized

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.