7 May 2024, Tuesday

Related news

May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024

ദേവാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2022 9:26 pm

ദേവാസ് മള്‍ട്ടിമീഡിയ കമ്പനി പിരിച്ചുവിടണമെന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എടി) ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇതിനായി ലിക്വിഡേറ്ററെ നിയമിക്കാനും കോടതി നിര്‍ദേശം നല്‍കി. എന്‍സിഎല്‍ടി ഉത്തരവിനെതിരെ ദേവാസ് നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ വാണിജ്യ ശാഖയായ ആന്‍ട്രിക്‌സും ദേവാസും തമ്മില്‍ പത്ത് വര്‍ഷമായി തുടരുന്ന നിയമയുദ്ധമാണ് ഇതോടെ അവസാനിച്ചത്. 

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ്, സ്വകാര്യ മള്‍ട്ടിമീഡിയ സ്ഥാപനമായ ദേവാസിന് 578 കോടി രൂപയുടെ അനധികൃതലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നെന്നാണ് കേസ്. 2005ല്‍ മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരിക്കെയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ് ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് നല്‍കുന്നത്. സംഭവത്തിൽ മാധവൻ നായരെ ഉൾപ്പെടെ പ്രതിചേർത്ത് സിബിഐ കേസെടുത്തിരുന്നു. ആന്‍ട്രിക്‌സുമായി 12 കൊല്ലത്തേയ്ക്കായിരുന്നു കരാര്‍. കരാറിലൂടെ ഐഎസ്ആര്‍ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തുകയും സ്‌പേസ് കമ്മിഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.
eng­lish summary;The Supreme Court reject­ed Dewas’ plea
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.