തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൃഷിയുടെ ആവശ്യങ്ങള്‍ക്കായി കര്‍ഷകര്‍ക്ക് സൗജന്യ ജലസേചനം, വായ്പ, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുമെന്നും കരിമ്പ് കര്‍ഷകര്‍ക്ക് കുടിശിക അടയ്ക്കുന്നതിനായി പ്രത്യേക റിവോള്‍വിംഗ് ഫണ്ട് സംവിധാനം നിലവില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്പി അധികാരത്തിലെത്തുന്നതോടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കുമെന്നും കര്‍ഷക സമരത്തിന്റെ ഭാഗമായി മരിച്ച എല്ലാ കര്‍ഷകര്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കുമെന്നും അഖിലേഷ് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം തന്നെ സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷമായിരിക്കും എസ്പി പ്രകടനപത്രിക പുറത്തിറക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖിംപൂര്‍ ഖേരി സംഭവത്തെ ജാലിയന്‍ വാലാബാഗ് സമരത്തോടുപമിച്ച അഖിലേഷ്, നിരപരാധികളായ കര്‍ഷകരെ കൊലപ്പെടുത്തിയതിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ബിജെപി ചെയ്തതെന്നും പറഞ്ഞു. കര്‍ഷകരുടെ കൂട്ടായ്മയാണ് കേന്ദ്രത്തെ മുട്ടു കുത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകനേതാവായ തജീന്ദര്‍ വിര്‍കിനൊപ്പം കൈയില്‍ ഒരു പിടി അരിയും ഗോതമ്പും വാരിയെടുത്ത് കര്‍ഷകര്‍കരെ ദ്രോഹിച്ചവരെ എന്ത് വന്നാലും തോല്‍പിക്കുമെന്നുള്ള ശപഥവും അഖിലേഷ് നടത്തി.ബിജെപി നേതാക്കള്‍ ഒന്നിനുപിന്നാലെ ഒന്നായി തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിക്കുകയാണെന്നും ഇത് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കെതിരായി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു., മന്ത്രിമാരടക്കമുള്ള ബി.ജെ.പി നേതാക്കളെ തങ്ങളുടെ പാളയത്തിലെത്തിച്ചാണ് എസ്പി തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടുന്നത്. യോഗി മന്ത്രിസഭയിലെ പ്രബലനായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതോടെയായിരുന്നു ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.
യോഗി സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദളിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചിരുന്നു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള പരിസ്ഥിതി-വനംവകുപ്പ് മന്ത്രി ധാരാസിംഗ് ചൗഹാന്‍ രാജിവെച്ചത്. ചൗഹാന് പിന്നാലെ യുപി മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ധരംസിംഗ് സെയ്നിയും പാര്‍ട്ടി വിട്ട് എസ്.പിയില്‍ ചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ബിജെപി വിട്ട മൂന്നാമത് മന്ത്രിയായ ധാരാ സിംഗ് ചൗഹാന്‍ ഔദ്യോഗികമായി എസ്.പിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയുമായി സഖ്യത്തിലുണ്ടായിരുന്ന അപ്നാ ദള്‍ എംഎല്‍എയായ ആര്‍.കെ വര്‍മയും എസ്.പിയില്‍ ചേര്‍ന്നിരുന്നു. യുപിയില്‍ ഫെബ്രുവരി 10നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
English Sumamry: Akhilesh vows to defeat BJP in UP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.