ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി. രാത്രി .10.20 ഓടെ ത്രിശൂർ ഭാഗത്ത് നിന്ന് ആലുവ ഗുഡ്സ് ഷെഡിലേക്ക് വന്ന ട്രെയിനാണ് പാളം മാറുന്നതിനിടയിൽ പാളം തെറ്റിയത്. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. റെയിൽവെ ലൈനിൽ
പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്. 2.15ഓട് കൂടി സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. 42 വാഗണ് സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് വന്നുകൊണ്ടുരുന്നത്. അപകടത്തില്‍ ആളപായമൊന്നുമില്ല. മുന്പിൽ ഉള്ള ലോക്കോയിൽ നിന്ന് 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്. മൂന്ന് മണിക്കൂറോളം ഇരുവശത്തേക്കു മുള്ള ഗതാഗതം സ്തംഭിക്കും. റെയിൽവെ എഞ്ചിനീയറിങ്ങ് വിഭാഗം സ്ഥലത്തെത്തി ട്രെയിൻ വേർപെടുത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാരംഭിച്ചു.
ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ
1) ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).
2) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).
3) കോട്ടയം-നിലംബുർ എകസ്പ്രെസ്
(16326).
4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)
5) ഗുരുവായൂർ‑ഏർണാകുളം എക്സ്പ്രെസ്(06439)
ഭാഗീകമായി റദ്ദ് ചെയ്തവ
1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.
പുറപ്പെടുന്ന സമയം പുനക്രമിച്ചവ_
1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ്
(22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.
ENGLISH SUMMARY:Goods train derails in Aluva; Trains canceled today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.