ജിഎസ്ടി വരുമാനം ഫെബ്രുവരി മാസത്തിലും ഒരു ലക്ഷം കോടി കടന്നു. 2022 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1,33,026 കോടി രൂപയാണ്. 24,435 കോടി രൂപ സെന്‍ട്രല്‍ ജിഎസ്ടിയാണ്. എസ്ജിഎസ്ടി 30,779 കോടി. ഐജിഎസ്ടി 67,471 കോടി രൂപ. ഇതില്‍ 33,837 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ ലഭിച്ചതാണ്.
സെസ് വരുമാനം 10,340 കോടി രൂപ. ഇതില്‍ 638 കോടി രൂപ ചരക്ക് ഇറക്കുമതിയില്‍ നിന്ന് ലഭിച്ചതാണ്. അതേസമയം ഇത് അഞ്ചാം തവണയാണ് ജിഎസ്ടി വരുമാനം 1.30 ലക്ഷം കോടി രൂപ കടക്കുന്നത്. മുന്‍വര്‍ഷം ഫെബ്രുവരി മാസത്തിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായത്. 2020 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 26 ശതമാനം വളര്‍ച്ച വരുമാനത്തിലുണ്ടായി.
English Summary:GST revenue exceeds Rs 1 lakh crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.