19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 18, 2024
September 17, 2024
September 17, 2024
September 14, 2024
September 13, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024

ഒഡീഷ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, കോണ്‍ഗ്രസിനും സീറ്റുകള്‍ കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2022 12:16 pm

ഒഡീഷയിൽ‌ ബിജെപിക്ക് വൻ തിരിച്ചടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലങ്ങൾ പുറത്തു വരുമ്പോൾ 200ലേറെ സിറ്റിം​ഗ് സീറ്റുകലാണ് ബിജെപിക്ക് നഷ്ടമായത്. തെരഞ്ഞെടുപ്പ് നടന്ന 851 സീറ്റുകളിൽ 764 സീറ്റുകളുമായി ബിജു ജനതാദൾ വലിയ മുന്നേറ്റം കാഴ്ച്ചവെച്ചു. കഴിഞ്ഞ തവണ ലഭിച്ചതിൽ നിന്നും 283 സീറ്റുകളാണ് ബിജെഡി ഇക്കുറി അധികമായി നേടിയത്. അതേസമയം, ബിജെപിക്ക് വെറും 42 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തവണ വിജയിച്ച 252 വാർഡുകൾ ഇക്കുറി ബിജെപിയെ തുണച്ചില്ല. കോൺ​ഗ്രസിന് 38 സീറ്റുകളാണ് ഇക്കുറി ജയിക്കാനായത്

കഴിഞ്ഞ തവണത്തേക്കാൾ 22 സീറ്റുകളുടെ കുറവാണ് കോൺ​ഗ്രസിന്. 2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 35 ശതമാനത്തോളം സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ അവർ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഫെബ്രുവരി 16, 18, 20, 22, 24 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 78.6 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്

പടിഞ്ഞാറൻ മേഖലയിലെ ബലംഗീർ, ബർഗഡ്, ദിയോഗർ, ജാർസുഗുഡ, കലഹണ്ടി, നുവാപദ, സംബൽപൂർ, സുബർണാപൂർ ജില്ലകളിലായിരുന്നു കഴിഞ്ഞ തവണ ബി ജെ പി മുന്നേറ്റം. എന്നാൽ ഇത്തവണ ഇവിടെയെല്ലാം ബി ജെ ഡി വ്യക്തമായ മേൽക്കൈ നേടി. 2017ൽ 111 സോണുകളിൽ 58 ബി ജെ ഡിയും ബി ജെ പി 37 ഉം വിജയിച്ചപ്പോൾ കോൺഗ്രസ് 16 സോണുകളിലാണ് വിജയിച്ചത്. രണ്ട് വർഷത്തിന് ശേഷം 2019ൽ പടിഞ്ഞാറൻ ഒഡീഷയിലെ നാല് ലോക്‌സഭാ സീറ്റുകളിൽനിന്നും ബി ജെ പി വിജയിച്ചു. എന്നാൽ അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിലെ 24ൽ 17 സീറ്റും നേടിയ ബി ജെ ഡിയായിരുന്നു ആധിപത്യം പുലർത്തിയത്.

Eng­lish Sum­ma­ry: Odisha pan­chay­at polls: BJP suf­fers heavy defeat, Con­gress los­es seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.