പൈങ്കുനി ഉത്രം മഹോത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിച്ചു.
കൊല്ലം ശക്തികുളങ്ങര ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന കൊടിക്കൂറ സമർപ്പണവും നടന്നു. ഉത്സവ കൊടിയേറ്റ് ദിനമായ ഇന്ന് പുലർച്ചെ അഞ്ചിന് നട തുറന്ന് പതിവ് അഭിഷേകവും മറ്റ് പൂജകൾ എന്നിവയ്ക്കുശേഷം 10.30നും 11.30 നും മധ്യേ മഹോത്സവ കൊടിയേറ്റ് നടക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ. മനോജ് ചരളേൽ, പി എം തങ്കപ്പൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ സംബന്ധിക്കും. 17ന് പള്ളിവേട്ടയും 18 ന് ഉച്ചക്ക് പമ്പയിൽ ആറാട്ടും നടക്കും.
മാർച്ച് 19 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 15,000 ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. നിലയ്ക്കലിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
English Summary: Sabarimala Sridharmasastha Temple opens for Pinguni Uthram Mahotsav
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.