20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 13, 2025
April 13, 2025
April 11, 2025
April 10, 2025
April 9, 2025
April 8, 2025
April 8, 2025
April 8, 2025

ബിഹാറില്‍ കസ്റ്റഡി മരണം; അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

Janayugom Webdesk
പട്ന
March 20, 2022 7:22 pm

ബിഹാറില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. കല്ലേറിലും തീവെപ്പിലും ഒമ്പത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. അനിരുദ്ധ യാദവ് എന്ന നാല്‍പ്പതുകാരനാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡിജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ജനക്കൂട്ടത്തിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് ആളുകള്‍ സംഘമായെത്തി അക്രമം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ റാം ജതന്‍ റായ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പൊലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ചമ്പാരന്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

eng­lish summary;Custody death in Bihar; A police offi­cer was killed by a vio­lent mob

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.