കൊല്ലം റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. എൻഎസ്എസ് ആർട്സ് കോളേജിൽ നടന്ന പരിപാടി കൊല്ലം റൂറൽ എസ്പി കെ ബി രവി ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സ്ത്രീ സുരക്ഷയുടെ ജില്ലാതല നോഡൽ ഓഫീസറുമായ അശോക് കുമാർ ആർ അധ്യക്ഷത വഹിച്ചു. അഡിഷണൽ എസ് പി മധുസൂദനൻ ആശംസാപ്രസംഗം നടത്തി. വനിതാ സെൽ ഇൻസ്പെക്ടർ ഹനീസ ബീവി എം സ്വാഗതം ആശംസിച്ചു.
കൊല്ലം റൂറൽ ജില്ലയിൽ ഇതുവരെ 28000 ത്തോളം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ജില്ലാതല മാസ്റ്റർ ട്രെയ്നർമാരായ എസ്സിപിഒ സിന്ധു പി കെ, ശ്രീജ വി ആർ, ഹസ്ന എം, എഎസ്ഐ ലീല എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.