20 September 2024, Friday
KSFE Galaxy Chits Banner 2

ലളിതം ഇനി പഞ്ചായത്ത്‌ സേവനങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
April 4, 2022 11:36 pm

സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലെ എല്ലാ സേവനങ്ങളും ഇന്നലെ മുതല്‍ ഓൺലൈനാക്കി. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

2020 സെപ്റ്റംബറിൽ 154 പഞ്ചായത്തുകളിലും കഴിഞ്ഞ സെപ്റ്റംബറിൽ 155 പഞ്ചായത്തുകളിലും സേവനങ്ങള്‍ ഓണ്‍ലൈനായി‌ സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 ഗ്രാമ പഞ്ചായത്തുകളിലും സേവനം യാഥാർത്ഥ്യമാക്കിയതോടെ മുഴുവൻ പഞ്ചായത്തുകളിലും സേവനങ്ങളെല്ലാം വിരൽത്തുമ്പിലായി. ഇതോടെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) സേവനം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും ലഭ്യമായിതുടങ്ങി.

തിരക്കുള്ള സമയങ്ങളിൽ ഓൺലൈൻ സേവനങ്ങൾക്ക്‌ വേഗക്കുറവുണ്ടെന്ന്‌ കണ്ടെത്തിയതിനെ തുടർന്ന്‌ സെന്റർ സെർവറിന്റെ പോരായ്മ പരിഹരിക്കാൻ സി ഡിറ്റിന്റെ ക്ലൗഡ് സർവീസ് സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

Eng­lish Sum­ma­ry: Pan­chay­at Ser­vices makes simple

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.