21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഡൽഹിയിലെ കൈയേറ്റം ഒഴിപ്പിക്കൽ; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കേജ്രിവാൾ

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2022 4:13 pm

ഡൽഹിയിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹിയിലെ 63 ലക്ഷം ജനങ്ങളുടെ മേൽ ബുൾഡോസർ ഓടിക്കാനാണ് ബിജെപിയുടെ പദ്ധതിയെന്നും അത് സ്വാതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ നശീകരണം ആകുമെന്നും കേജ്രിവാൾ പറഞ്ഞു. ബിജെപിയുടെ ഒഴിപ്പിക്കൽ തടയാനായി ജയിലിൽ പോകാനും തയ്യാറാകാൻ എംഎൽഎമാർക്ക് കെജ്രിവാൾ നിർദ്ദേശം നൽകി.

രേഖകൾ നോക്കാൻ പോലും തയ്യാറാകാതെയാണ് പൊളിക്കൽ നടപടി നടക്കുന്നത്. എഎപി കൈയേറ്റങ്ങളെ പിന്തുണക്കുന്നില്ല. എന്നാൽ 15 വർഷം എംസിഡി ഭരിച്ച ബിജെപിയുടെ കാലത്താണ്, കൈയേറ്റങ്ങൾ വർധിച്ചതെന്നും കേജ്രിവാൾ ആരോപിച്ചു.

ഒഴിപ്പിക്കൽ നടപടികളെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ മെനയാൻ ചേർന്ന എംഎൽഎമാരുടെ യോഗത്തിനു ശേഷമാണു കേജ്രിവാൾ മാധ്യമങ്ങളെ കണ്ടത്. ഒഴിപ്പിക്കൽ തടയാൻ ജയിലിൽ പോകാനും തയ്യാറാകണമെന്ന് കേജ്രിവാൾ യോഗത്തിൽ എംഎൽഎ മാർക്ക് നിർദേശം നൽകി.

Eng­lish summary;Arvind Kejri­w­al slams BJP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.