ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകളും മരിച്ചു. ഗുലാബ് സിങ് (25) അദ്ദേഹത്തിന്റെ മകള്‍ ഷാനു (6) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഗുലാബിന്റെ ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഇവരുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട് പൂര്‍ണമായും തകര്‍ന്നു.
കാട്ടില്‍ നിന്നും പത്തോളം ആനകള്‍ ജനവാസ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അതിനാല്‍ ഗ്രാമവാസികള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
English summary;Man, 6‑Year-Old Daughter Trampled To Death By Elephant
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.