രാജ്യത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി ആദ്യ കോവിഡ് വാക്സിന്‍. ഹരിയാനയിലെ ഐസിഎആര്‍— നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വീന്‍സാണ് അനോകോവാക്സ് എന്ന പേരില്‍ മൃഗങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. മൃഗങ്ങള്‍ക്കായി രാജ്യത്ത് ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് അനോകോവാക്സ്. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളില്‍ നിന്ന് വാക്‌സിന്‍ സംരക്ഷണം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആണ് കഴിഞ്ഞദിവസം വാക്സിന്‍ പുറത്തിറക്കിയത്.
നിര്‍ജീവമാക്കിയ കോവിഡ് ഡെല്‍റ്റ വകഭേദം അടിസ്ഥാന ഘടകമാക്കിയാണ് വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നായ, സിംഹം, പുലി, എലി, മുയല്‍ എന്നിവക്ക് അനോകോവാക്സ് വാക്സിന്‍ സുരക്ഷിതമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. മൃഗങ്ങള്‍ക്കായി ആന്റിബോഡി ഡിറ്റക്ഷന്‍ കിറ്റുകളും ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ് ഈ കിറ്റ്.
മൃഗങ്ങള്‍ക്ക് കോവിഡ് ബാധിക്കുമോ എന്നതിനെക്കുറിച്ച് നേരത്തെ വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അടുത്ത സമ്പര്‍ക്കത്തിലൂടെ ഉടമകളില്‍ നിന്ന് കോവിഡ് ബാധിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതുവരെ 29 ഇനം മൃഗങ്ങളില്‍ കോവിഡ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് കോവിഡ് പകരുമെന്നതിന് തെളിവില്ലെന്നും പഠനങ്ങള്‍ പറയുന്നു. എങ്കിലും മൃഗങ്ങളില്‍ കോവിഡ് ബാധിക്കുന്നത് പുതിയ വകഭേദങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.
English Summary:Anocovax; The first covid vaccine for animals
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.