20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 1, 2025
February 20, 2025
February 15, 2025
February 11, 2025
January 19, 2025
January 18, 2025
January 17, 2025
January 15, 2025
January 14, 2025

സബ നഖ്വിക്കെതിരായ കേസ്: പ്രതിഷേധവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ

Janayugom Webdesk
June 13, 2022 9:08 pm

മാധ്യമ പവർത്തകയും എഴുത്തുകാരിയുമായ സബ നഖ്വിക്കെതിരെ കേസെടുത്ത ഡൽഹി പൊലീസ് നടപടിക്കതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇന്ത്യൻ വിമൻസ് പ്രസ് കോറും പ്രതിഷേധിച്ചു. സബയ്ക്കെതിരെ ചുമത്തിയ കേസ് ചെയ്യാത്ത തെറ്റിനാണെന്നും പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി.

പൊലീസിന്റെ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോർ പറഞ്ഞു. മതമൗലികവാദത്തിനും വിദ്വേഷ പ്രസംഗത്തിനും അനീതിക്കുമെതിരെ നിലകൊള്ളുന്നയാളാണ് താനെന്നും വിദേശത്തുനിന്നും തിരിച്ചെത്തിയാൽ ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സബ പറഞ്ഞു.

സബ നഖ്വി, അസദുദ്ദീൻ ഉവൈസി തുടങ്ങി 32 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സബയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ കേസെടുത്തിരിക്കുന്നത്.

Eng­lish summary;Case against Saba Naqvi: Press Club of India protests

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.