20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025

ബംഗളൂരുവിൽ നിന്ന് പാഴ്സലായി എത്തിച്ച് വിൽപ്പന: എംഡിഎംഎയുമായി യുവാവ് പിടിയിൽ

Janayugom Webdesk
July 3, 2022 6:50 pm

പാളയം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പന്നിയങ്കര ചക്കുംകടവ് വി പി ഹൗസിൽ റജീസ് വി പി (40) പിടിയിൽ. വലിയ തോതിൽ എംഡിഎംഎ ബംഗളൂരുവിൽ നിന്നും പാഴ്സൽ വഴി ഏജന്റുമാർ മുഖാന്തിരം കോഴിക്കോട് എത്തിച്ച് ചെറു പൊതികളാക്കി സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ദേവാദാസ്, എക്സൈസ് ഇന്റലിജന്റ്സ് ആന്റ് ഇൻവെസ്റ്റിഗേഷ്ൻ ബ്യൂറോ ഇൻസ്പെക്ടർ പ്രജിത്ത് എയും സംഘവും ചേർന്നാണ് നൂറ് ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. 

അന്താരാഷ്ട്ര വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ്സ് വിഭാഗത്തിൽ പെടുന്ന എംഡിഎംഎ എത്തിക്കുന്ന സംഘത്തിൽ നിരവധി പേർ ഇത്തരത്തിൽ കണ്ണികളായിട്ടുണ്ട്. സംഘത്തിലെ പ്രധാനികളായ ആളുകളെക്കുറിച്ച് സൂചന ലഭിച്ചതായും അധികൃതർ അറിയിച്ചു. ഒറ്റ ഉപയോഗത്തിൽ തന്നെ ലഹരിക്ക് അടിമപ്പെടുന്ന മാരക മയക്കുമരുന്നാണ് ഇത്. പത്ത് ഗ്രാമിന് മുകളിൽ കൈവശം വെച്ചാൽ പോലും ഇരുപത് വർഷം വരെ തടവുശിക്ഷ ലഭിക്കും. പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ കെ, പ്രവീൺ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ് എൻ എസ്, ജിത്തു പി പി, അർജുൻ കെ, ഫെബിൻ എൽദോസ്, ജിഷ്ണു പി കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രശ്മി ടി ആർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Eng­lish Summary:Parcel sale from Ben­galu­ru: Youth nabbed with MDMA
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.