24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

നൂപുര്‍ ശര്‍മ കേസ്; സുപ്രീം കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം തള്ളണമെന്ന് ബാര്‍ അസോസിയേഷന്‍

Janayugom Webdesk
July 6, 2022 6:43 pm

ബിജെപി സസ്‌പെന്‍ഡ് ചെയ്ത മുന്‍ വക്താവ് നൂപുര്‍ ശര്‍മക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് ഓള്‍ ഇന്ത്യാ ബാര്‍ അസോസിയേഷന്‍. ഈ ആവശ്യവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് ബാര്‍ അസോസിയേഷന്‍ കത്തെഴുതി.

നൂപുര്‍ ശര്‍മക്കെതിരായ പരാമര്‍ശങ്ങളെ അപലപിച്ച് മുന്‍ ജഡ്ജിമാരും ഉദ്യോഗസ്ഥരും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബാര്‍ അസോസിയേഷന്‍ നിലപാടറിയിച്ച് രംഗത്തെത്തിയത്.

അഭിഭാഷകരുമായുള്ള വാദത്തിനിടെ ജഡ്ജിമാര്‍ അഭിപ്രായ പ്രകടനം നടത്തുക സ്വാഭാവികമാണെന്നും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നും ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കി.

എന്തുകൊണ്ടാണ് നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതെന്നും ‘രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചതിന്’ അവര്‍ ഉത്തരവാദിയാണെന്നും ജഡ്ജിമാര്‍ അവരുടെ നിരീക്ഷണങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം വിധിപറഞ്ഞ ജസ്റ്റിസ് ജെ ബി പര്‍ഡിവാലയും ജസ്റ്റിസ് സൂര്യകാന്തും സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വ വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

വിധിന്യായങ്ങള്‍ക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുന്നുവെന്ന് ജസ്റ്റിസ് പര്‍ഡിവാല കഴിഞ്ഞദിവസം അഭിപ്രായപ്രകടനം നടത്തുകയും ചെയ്തിരുന്നു.

Eng­lish summary;Nupur Shar­ma case; The Bar Asso­ci­a­tion should reject the demand to remove the Supreme Court references

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.