5 May 2024, Sunday

ഓണപ്പരീക്ഷ 24 മുതൽ

Janayugom Webdesk
തിരുവനന്തപുരം
August 10, 2022 10:59 pm

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ(ഒന്നാം പാദവാര്‍ഷിക പരീക്ഷ) 24 മുതൽ നടക്കും. സെപ്റ്റംബർ ഒന്നിന് അവസാനിക്കും. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷം നടത്താനും ക്യുഐപി യോഗം ശുപാർശ ചെയ്തു.
ഓണാവധി സെപ്റ്റംബര്‍ മൂന്നു മുതൽ 11 വരെയായിരിക്കും. 12ന് സ്കൂളുകൾ തുറക്കും.
സംസ്ഥാന അധ്യാപക അവാർഡിന് അധ്യാപകർ നേരിട്ട് അപേക്ഷിക്കുന്ന രീതി അവസാനിപ്പിക്കാനും ക്യുഐപി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു.
അധ്യാപക അവാർഡ് പരിഷ്കാരത്തിന് വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു അവതരിപ്പിച്ചു. റിപ്പോർട്ട് അംഗീകരിക്കാൻ യോഗം ശുപാർശ ചെയ്തു.

Eng­lish Sum­ma­ry: Onam exam from 24th

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.