ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ഗ്രേറ്റര്‍ സഹാറ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു. ഗാവോ മേഖലയിലെ ടെസിറ്റ് പട്ടണത്തിലായിരുന്നു ആക്രമണം. 39 ഭീകരരും കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ദ ഗ്രേറ്റര്‍ സഹാറ (ഐഎസ്ജിഎസ്) ഭീകരര്‍ മാലി, നൈജര്‍, ബുര്‍ക്കിനോ ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തിയായ പ്രദേശത്തായിരുന്നു ആക്രമണം. പത്തു വര്‍ഷത്തിലേറെയായി രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധി നേരിടുന്ന മാലിയില്‍ തീ വ്രവാദി, ജിഹാദി ആക്രമണങ്ങള്‍ നിത്യസംഭവമാകുകയാണ്.
English summary; In Mali 42 soldiers killed in terrorist attack; 39 Islamic State in the Greater Sahara terrorists were killed
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.