22 November 2024, Friday
KSFE Galaxy Chits Banner 2

ഹിന്ദു വികാരം വ്രണപ്പെടുത്തി: ഹൃത്വിക് റോഷന്‍ അഭിനയിച്ച പരസ്യത്തിനെതിരെ ശിവ ക്ഷേത്രത്തിലെ പൂജാരിമാര്‍

Janayugom Webdesk
ഭോപാല്‍
August 21, 2022 5:47 pm

ബോളിവുഡ് താരം ഹൃത്വിക് റോഷൻ അഭിനയിച്ച സൊമാറ്റോയുടെ പുതിയ പരസ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉജ്ജൈയിനിയിലെ മഹാകലേശ്വർ ശിവ ക്ഷേത്രത്തിലെ പൂജാരിമാർ. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപ്പിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാരായ മഹേഷും ആശിഷുമാണ് രംഗത്തെത്തിയത്. ഇതിന് തൊട്ടുപിന്നാലെ പരസ്യം പിൻവലിക്കുകയാണെന്ന് സൊമാറ്റോ പ്രസ്താവന ഇറക്കി. കൂടാതെ കമ്പനി ക്ഷമാപണവും നടത്തി. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശമില്ല. പരസ്യത്തിൽ പരാമർശിച്ചത് ഉജ്ജയിനിലെ പ്രശസ്തമായ മഹാകാൽ റെസ്റ്റോറന്റാണ്. അല്ലാതെ മഹാകാലേശ്വർ ക്ഷേത്രത്തെക്കുറിച്ചല്ലെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഉജ്ജെയിനിയിലെ ഭക്ഷണം കഴിക്കാൻ തോന്നിയെന്നും അതിനാല്‍ മഹാകലേശ്വരിൽ നിന്ന് ഓർഡർ ചെയ്തതെന്നുമാണ് ഹൃത്വിക് റോഷൻ പരസ്യത്തിൽ പറയുന്നത്.
ഇത്തരം പരസ്യങ്ങൾ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. ഹിന്ദുമതത്തെ പരിഹസിക്കരുതെന്നും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഭക്ഷണം സൗജന്യമാണെന്നും അത് വിൽക്കില്ലെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. പരസ്യം കൃത്രിമമാണോയെന്ന് അന്വേഷിക്കാൻ പൊലീസിന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നിര്‍ദ്ദേശം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Hurt Hin­du sen­ti­ments: Shi­va tem­ple priests against Hrithik Roshan-star­rer ad

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.