കനത്ത മഴയിലും വെള്ളക്കെട്ടിലും വലഞ്ഞ് ബംഗളുരു നഗരം. താഴ്ന്ന പ്രദേശങ്ങളും പ്രധാന പാതകളുമടക്കം വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. ഐടി ജീവനക്കാര്‍ അടക്കമുള്ളവര്‍ ഗതാഗതത്തിനായി ട്രാക്ടറുകളെ ആശ്രയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം ആസൂത്രിതമല്ലാത്ത നഗരവല്ക്കരണക്കിലും ഗതാഗതത്തിരക്കിലും അതൃപ്തി രേഖപ്പെടുത്തി പ്രധാന ഐടി കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തി.
പകല്‍ സമയങ്ങളിൽ വെയിലും രാത്രി സമയങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴയുമാണ് ദിവസങ്ങളായി ബംഗളുരു നഗരത്തിലെ കാലാവസ്ഥ. 42 വര്‍ഷത്തിനിടയില്‍ കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച വര്‍ഷമാണിത്. ഓഗസ്റ്റ് ആദ്യ ആഴ്ച തന്നെ സംസ്ഥാനത്ത് 144 ശതമാനം അധികം മഴ ലഭിച്ചിരുന്നു. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് വിലയിരുത്തല്‍.
പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഔട്ടര്‍ റിംഗ് റോഡ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്, ബെലന്തൂര്‍, മാര്‍ത്തഹള്ളി, സര്‍ജാപൂര്‍ തുടങ്ങിയ പ്രദേശങ്ങളെയാണ് വെള്ളക്കെട്ട് അതിരൂക്ഷമായി ബാധിച്ചത്. കോറമംഗലയില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു.
നിരവധി ഇടങ്ങളില്‍ വൈദ്യുതി മുടങ്ങി. മാണ്ഡ്യയിലെ പമ്പ് ഹൗസില്‍ വെള്ളം കയറിയതോടെ പല മേഖലകളിലും കുടിവെള്ള വിതരണവും നിലച്ചു. വീടുകളിലും അപ്പാര്‍ട്ട്മെന്റുകളിലും വെള്ളം കയറിയതോടെ നിരവധി വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കനത്ത മഴ വിമാന സര്‍വീസുകളേയും ബാധിച്ചിട്ടുണ്ട്. ബംഗളുരുവില്‍ ഇറങ്ങേണ്ടിയിരുന്ന ആറ് വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഒമ്പത് വിമാനങ്ങള്‍ വൈകി.
മഴയും വെള്ളക്കെട്ടും മൂലം ഐടി കമ്പനികള്‍ക്ക് ഓഗസ്റ്റ് 30ന് 225 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്, അതേസമയം വെള്ളക്കെട്ട് രൂക്ഷമായതിന്റെ ഉത്തരവാദിത്തം മുന്‍ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ കുറ്റപ്പെടുത്തി. ബഫര്‍ സോണിലും തടാകങ്ങള്‍ക്ക് അരികിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെ വെള്ളക്കെട്ടുള്ള റോഡില്‍ സ്കൂട്ടറില്‍ നിന്നും വീണ് വൈദ്യൂതാഘാതമേറ്റ് 23 കാരി മരിച്ചു. നഗരത്തിലെ ഒരു സ്കൂളില്‍ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖില എന്ന യുവതിയാണ് മരിച്ചത്. വെള്ളക്കെട്ടില്‍ സ്കൂട്ടര്‍ മറിഞ്ഞപ്പോള്‍ എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ തൊട്ടടുത്തുള്ള പോസ്റ്റില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ അഖിലയെ ഓടിക്കൂടിയ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
English Summary: Waterlogged IT City; Young woman dies due to electric shock
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.