21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

May 4, 2024
May 4, 2024
April 8, 2024
February 21, 2024
February 14, 2024
February 14, 2024
January 26, 2024
January 23, 2024
January 7, 2024
November 16, 2023

മോഡിക്കെതിരെ കത്തെഴുതിവെച്ച്‌ കര്‍ഷകന്‍ ജീവനൊടുക്കി

Janayugom Webdesk
മുംബൈ
September 19, 2022 11:29 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ പൂനെയില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ജുന്നാര്‍ താലൂക്കിലെ 45കാരനായ ദശരഥ് ലക്ഷ്മണ്‍ കേദാരിയാണ് മരിച്ചത്.
ഞായറാഴ്ച ആത്മഹത്യകുറിപ്പ് എഴുതിവെച്ച ശേഷം കേദാരി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആത്മഹത്യ കുറിപ്പ് ആരംഭിക്കുന്നത്. പ്രധാനമന്ത്രിയുടെ നിഷ്ക്രിയത്വം കാരണമാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് കേദാരി പറഞ്ഞു. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിനെ കുറിച്ചും ബാങ്ക് ഏജന്റുമാരില്‍ നിന്നുള്ള പീഡനത്തെകുറിച്ചും കത്തില്‍ വിവരിക്കുന്നു.
മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും കര്‍ഷകരുടെ ദുരിതം അവഗണിച്ചു. കോവിഡ് വ്യാപനവും മഴയും കര്‍ഷകരെ നഷ്ടത്തിലാക്കി. കര്‍ഷക വിഷയത്തില്‍ പ്രധാനമന്ത്രി ഒരു നിലപാടും എടുത്തിട്ടില്ലെന്നും കേദാരി കത്തില്‍ പറയുന്നു. 

Eng­lish Sum­ma­ry: A farmer com­mit­ted sui­cide by writ­ing a let­ter against Modi

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.