20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

വ്യത്യസ്ത ​ഗെറ്റപ്പുകളിൽ കാർത്തി; ആകാംഷ നിറച്ച് ‘സർദാർ’ ടീസറെത്തി

ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും
Janayugom Webdesk
September 30, 2022 3:03 pm

കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സർദാറിന്റെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ഒരു സ്പൈ ആയിട്ടാണ് കാർത്തി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അത് കൊണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് പ്രതീക്ഷ. പി എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന,മലയാളി താരം രജിഷ വിജയൻ, ബോളിവുഡ് നടൻ ചങ്കി പാണ്ഡെ, ലൈല, സഹാന വാസുദേവൻ, മുനിഷ്‍കാന്ത്, മുരളി ശര്‍മ, ഇളവരശ്, റിത്വിക് തുടങ്ങിയവരും അഭിനയിക്കുന്നു.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റൂബനാണ് ‘സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മിക്കുന്നത്. ‘പ്രിൻസ്’ പിക്ചേഴ്‍സിന്റ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. റെഡ് ജൈന്റ് മൂവീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ചിത്രം ഒക്ടോബര്‍ 24ന് റിലീസ് ചെയ്യും. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 43 ലക്ഷത്തിലധികം പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ ചിത്രമെത്തിക്കുന്നത്. വിദേശ രാജ്യങ്ങളിലടക്കമാണ് ‘സര്‍ദാര്‍’ ചിത്രം ഷൂട്ട് ചെയ്‍തത്.. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള പിആർഒ പി.ശിവപ്രസാദ്.

 

https://youtu.be/98v7iA0LgzY

Eng­lish Summary:Karthi in dif­fer­ent getups; The teas­er of ‘Sar­dar’ is here full of excitement
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.