16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2022
October 22, 2022
October 20, 2022
October 19, 2022
October 17, 2022
October 17, 2022
October 16, 2022
October 15, 2022
October 15, 2022
October 14, 2022

നരബലി കേസ്: പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Janayugom Webdesk
പത്തനംതിട്ട
October 13, 2022 2:20 pm

പത്തനംതിട്ടയിലെ ഇലന്തൂർ നരബലിക്കേസിലെ പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണവും തെളിവെടുപ്പും പൂർത്തിയാക്കണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഫോറൻസിക് പരിശോധന നടത്തുന്നതിന് പ്രതികളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടു ണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ത്രീ തിരോധാനക്കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. എറണാകുളത്ത് 13 ഉം പത്തനംതിട്ടയില്‍ 12 ഉം മിസ്സിങ് കേസുകളാണുള്ളത്. ഈ കേസുകളില്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുകയായിരുന്നു. പത്തനംതിട്ടയിലെ മിസ്സിങ് കേസുകളില്‍ മൂന്നെണ്ണം ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. രണ്ടു ജില്ലകളിലായി 25 കേസുകളാണ് വീണ്ടും വിശദമായി പരിശോധിക്കുന്നത്. കോട്ടയം ജില്ലയിലെ മിസ്സിങ് കേസുകളും വീണ്ടും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ കേസന്വേഷണ പുരോഗതി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Human sac­ri­fice case: Accused sent to 12-day custody

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.