10 January 2025, Friday
KSFE Galaxy Chits Banner 2

സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2022 1:24 pm

സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സ്വപ്ന സുരേഷ് നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദവും ഗൂഢലക്ഷ്യവുമാണെന്ന് സത്യവാങ്മൂലത്തിൽ ആരോപിച്ചിട്ടുണ്ട്.രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിചാരണ മാറ്റരുത്

അസാധാരണ സന്ദർഭങ്ങളിൽ മാത്രമാണ് വിചാരണ മാറ്റുന്നതെന്നും സത്യവാങ്മൂലത്തിൽ.ഇഡി ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇഡി.ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണം നടത്തിയത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതെ സമയം ഇഡിയെ രൂക്ഷമായി വിമർശിച്ച് ശിവശങ്കറും സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു

ഇഡി കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായാണ് പ്രവർത്തിക്കുന്നതെന്നും കേരള സർക്കാരിലെ ഭരണ‑രാഷ്ട്രീയ നേതൃത്വത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇഡി നടത്തുന്നത് എന്നും എം ശിവശങ്കർ സത്യവാങ്മൂലത്തിൽ.ട്രാൻസ്ഫർ ഹർജി കേന്ദ്രത്തിനെ സന്തോഷിപ്പിക്കാനെന്നും ശിവശങ്കർ സത്യവാങ്മൂലത്തിൽ ആരോപിച്ചു.

Eng­lish Summary:
The state gov­ern­ment has moved the Supreme Court against shift­ing the tri­al of the gold smug­gling case to Bengaluru

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.